Welcome

കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർസ് യൂണിയൻ


മൃഗസംരക്ഷണ വകുപ്പിൽ സ്വകാര്യ മേഖലയിൽ കൃത്രിമ ബീജ സങ്കലന കേന്ദ്രങ്ങൾ ആരംഭിക്കുവാൻ 2005ലെ യുഡി ഫ് സർക്കാർ തീരുമാനിച്ചപ്പോൾ നിലവിലുണ്ടായിരുന്ന ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ സംഘടന ഈ ഉത്തരവിനെതിരെ പ്രതികരിക്കുകയോ പ്രത്യക്ഷ സമരപരുപാടികൾ ആരംഭിക്കാതിരിക്കുകയോ ചെയ്തപ്പോൾ ,ഈ മേഖലയിലെ ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കുവാൻ പ്രതെയ്കിച്ചു പുതുതായി സർവീസിൽ കയറുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷക്കും തസ്തികകൾ സംരക്ഷിക്കപ്പെടുന്നതിനും പുതിയൊരു സംഘടനയുടെ ആവശ്യകത ബോധ്യപ്പെട്ട ജീവനക്കാർ അതിനുള്ള സാധ്യതകൾ ആരായുകയും, കാറ്റഗറിക്കൽ സംഘടനകളെ ഉൾക്കൊള്ളിക്കുകയും , അവരുടെ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു ജനറൽ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കണമെന്ന തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ , ജോയിന്റ് കൌൺസിൽ എന്ന സിവിൽ സർവീസിലെ പ്രമുഖ സംഘടനയുമായി ആലോചനകൾ നടത്തി , ജോയിന്റ് കൌൺസിൽ ജനറൽ സെക്രെട്ടറിയുടെ നിർദ്ദേശാനുസരണം 2015 ഒക്‌ടോബർ 30 ൽ തൃശൂർ അപ്പൻ തമ്പുരാൻ സ്മാരകഹാളിൽ കാലത്തു 10 മണിക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സ. ടി.വേലായുധൻ നായരുടെ അധ്യക്ഷതയിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കൺവെൻഷൻ ചേരുകയുണ്ടായി .ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ. C . R .ജോസ്പ്രകാശ് സംസ്ഥാന കൺവേഷൻ ഉൽഘാടനം ചെയ്‌തു . ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി M .R . രമേശൻ , KGOF ജില്ലാ സെക്രട്ടറി DR . V .M .HARIS , ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ് പ്രൊവിഷണൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർസ് അസോസിയേഷൻ സംസഥാന സെക്രട്ടറി മാത്യു സാം എന്നിവർ അഭിവാദ്യമർപ്പിച്ചു . 2 , കേരളം ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർസ് യൂണിയൻ എന്ന പേരിൽ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ വിഷയങ്ങൾ ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നതിനുള്ള കാറ്റഗറിക്കൽ സംഘടന രൂപികരിച്ചു . ഈ സംഘടന ജോയിന്റ് കൌൺസിൽ സംഘടനയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുവാനും തീരുമാനിച്ചു .

സംസ്ഥാന ഭാരവാഹികൾ

പ്രസിഡൻറ് V.മോഹൻദാസ്
വൈസ്. പ്രസിഡൻറ് പ്രസന്നകുമാർ (വയനാട് ) K . V .സാജൻ (ഇടുക്കി )
ജനറൽ സെക്രട്ടറി P.U .പ്രേമദാസൻ
സെക്രട്ടറി K . വിജയരാഘവൻ (പാലക്കാട്) K .L . ജോൺസൻ ( ത്രിശൂർ )
ട്രഷറർ C . A . Eju


വാര്‍ത്തകള്‍ വിശേഷങ്ങള്‍


new കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർസ് യൂണിയൻ കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർസ് യൂണിയൻ കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർസ് യൂണിയൻ